കോഴിക്കോട്: കാണാതായ കോളേജ് വിദ്യാർത്ഥിനിയെ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് തൊട്ടിൽപ്പാലത്താണ് സംഭവം. വിവസ്ത്രയാക്കി കാലുകൾ കെട്ടിയ നിലയിൽ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഈ വീട്ടിൽ നിന്നും എംഡിഎംഎയും കണ്ടെടുത്തു.
ഇന്നലെ മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. കോളേജിലേയ്ക്ക് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ഉപേക്ഷിച്ചതായാണ് പ്രാഥമിക വിവരം. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പ്രദേശത്തെ ലഹരിക്കടിമയായ യുവാവാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പെൺകുട്ടിയെ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |