മുംബയ്: റിലയൻസ് ബോർഡിൽ നിന്ന് നിത അംബാനി പടിയിറങ്ങുന്നു. റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണായി തുടരും. റിലയൻസ് ഇൻസ്‌ട്രീസ് ലിമിറ്റഡാണ് ( ആർ ഐ എൽ) ഇക്കാര്യം അറിയിച്ചത്. മക്കളായ ഇഷ അംബാനി, ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവരെ ബോർഡ് ഡയറക്‌ടർമാരായി നിയമിച്ചു. ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചതിനുശേഷം ഇവരുടെ നിയമനം പ്രാബല്യത്തിൽ വരുമെന്ന് ആർ ആ എൽ പ്രസ്‌താവനയിൽ വ്യക്തമാക്കി.
റിലയൻസ് ഫൗണ്ടേഷനെ കൂടുതൽ മുന്നോട്ടു നയിക്കാനും മെച്ചപ്പെടുത്താനുമാണ് നിത അംബാനി ഡയറക്‌ടർ സ്ഥാനം ഒഴിഞ്ഞതെന്നാണ് വിശദീകരണം. ഡയറക്‌ടർ സ്ഥാനം ഒഴിഞ്ഞെങ്കിലും സ്ഥിരം ക്ഷണിതാവായി എല്ലാ ബോർഡ് മീറ്റിംഗിലും നിത പങ്കെടുക്കും.
ഇഷ അംബാനി, ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആർ ഐ എല്ലിന്റെ പ്രധാന ബിസിനസുകളായ റീട്ടെയിൽ, ഡിജിറ്റൽ സേവനങ്ങൾ, ഊർജ്ജ, മെറ്റീരിയൽ ബിസിനസുകൾ നയിക്കുന്നുണ്ട്. ആർ ഐ എല്ലിന്റെ പ്രധാന അനുബന്ധ സ്ഥാപനങ്ങളുടെ ബോർഡുകളിലും ഇവർ സേവനമനുഷ്ഠിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |