വാർദ്ധക്യ പെൻഷൻ പ്രതിമാസം 1200 രൂപയ്ക്ക് താഴെ 868 രൂപ ഇ.പി.എഫ് പെൻഷൻ വാങ്ങുന്ന രണ്ട് അംഗങ്ങൾ മാത്രമുള്ള കുടുംബത്തിൽ സർക്കാർ നൽകിയ റേഷൻ കാർഡിൽ സർവീസ് പെൻഷണർ എന്ന് രേഖപ്പെടുത്തിയിരിക്കുകയാണ്. സമ്പന്നർക്കും സർക്കാർ സർവീസിലുള്ളവർക്ക് നൽകുന്ന പൊതുവിഭാഗം റേഷൻ കാർഡിൽ ഉൾപ്പെടുത്തി നിർദ്ധനരായ വൃദ്ധ കുടുംബത്തെ എല്ലാ അർത്ഥത്തിലും അവഗണിച്ചിരിക്കുകയാണ്.
റേഷൻ കാർഡിന്റെ ഉടമ കാൻസർ രോഗിയും കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെട്ടതുമാണ്. 74 ഉം 64 ഉം വയസ്സുള്ള വൃദ്ധർക്ക് പലവിധ അസുഖങ്ങൾ ഉള്ളതിനാൽ ചികിത്സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാണിച്ച് ജില്ലാകളക്ടർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കായി സ്റ്റേറ്റ് പ്രയോറിട്ടി വിഭാഗത്തിൽ ഉൾപ്പെടുത്തി. റേഷൻ കാർഡിലെ വരുമാന പിശക് മാറ്റി പൊതുവിഭാഗത്തിൽ നിന്നും മുൻഗണന റേഷൻ വിഭാഗത്തിൽ അനുവദിച്ചു തരണമെന്ന് എല്ലാ രേഖകളും ഉൾപ്പെടുത്തി താലൂക്ക് സപ്ളൈ ഓഫീസർക്ക് 27-10-2017ൽ അപേക്ഷ നൽകി. നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
കാർഡ് ഉടമയുടെ ഭർത്താവിന് സർക്കാർ നൽകുന്ന വാർദ്ധക്യ കാല പെൻഷൻ ലഭിക്കുന്നുണ്ട്. കാർഡ് ഉടമയ്ക്ക് വാർദ്ധക്യ പെൻഷന് അപേക്ഷ നൽകാൻ സാധിക്കുന്നില്ല. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ അവശരും അശരണരുമായവരെ പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതുകൊണ്ട്, സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം പൊതുവിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് വാർദ്ധക്യ പെൻഷൻ നിറുത്തൽ ചെയ്യുമെന്ന്, 868 രൂപ ഇ.പി.എഫ് പെൻഷൻ വാങ്ങുന്ന ആളിന് വാർദ്ധക്യ പെൻഷൻ നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുകയാണ്.20 മാസം കൊണ്ട് താലൂക്ക് സപ്ളൈ ഓഫീസിൽ കയറിയിറങ്ങുകയാണ്. വൃദ്ധരെ ഇനിയെങ്കിലും ബുദ്ധിമുട്ടിക്കാതെ പൊതുവിഭാഗത്തിൽ നിന്നും മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്താൻ അധികാരികൾ തയ്യാറാവണം.
പട്ടം എൻ. ശശിധരൻ,
ഇ.പി.എഫ്. പെൻഷണർ,
നെട്ടയം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |