കോട്ടയം: ഇന്ത്യ മുന്നണി മോദിയെ വീഴ്ത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറത്ത് പൊതുലക്ഷ്യത്തിനായി പ്രവർത്തിക്കാനാണ് മുന്നണി രൂപീകരിച്ചത്. കേരളത്തിൽ സി.പി.എമ്മുമായി യാതൊരു സഖ്യത്തിനുമില്ല. ഇന്ത്യ മുന്നണിയിൽ സീറ്റു ചർച്ചകളൊന്നും നടന്നിട്ടില്ല. അദാനി, വേദാന്ത വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ചർച്ച കൊണ്ടുവരുന്നത്. ഇന്ത്യ മുന്നണിയെ മോദിക്ക് ഭയമാണ്. ഉമ്മൻ ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച് സി.പി.എം വ്യാജപ്രചാരണം നടത്തുകയാണ്. പുതുപ്പള്ളിയിൽ യു.ഡി.എഫ് റെക്കാഡ് ഭൂരിപക്ഷം നേടുമെന്നും വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |