പോരുവഴി: ഡ്രൈ ഡേയിൽ ശാസ്താംകോട്ട എക്‌സൈസ് പടിഞ്ഞാറെ കല്ലടയിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ വ്യാജ മദ്യവുമായി കണത്താർകുന്നം നന്ദു ഭവനത്തിൽ ഉദയനെ (49) പിടികൂടി.
വ്യാജ മദ്യം ചെറിയ കുപ്പികളിൽ നിറച്ച് സ്കൂട്ടറിൽ കൊണ്ടുനടന്ന് വിൽക്കുകയായിരുന്നു. സ്കൂട്ടറും എക്‌സൈസ് പിടിച്ചെടുത്തു. മദ്യത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് റേഞ്ച് ഇൻസ്‌പെക്ടർ അജയകുമാർ പറഞ്ഞു. സർക്കാർ മദ്യത്തിന്റെ അംഗീകൃത ലേബലുകളോ ഹോളോഗ്രാം മുദ്രയോ ഉണ്ടായിരുന്നില്ല. രാസപരിശോധനയ്ക്കായി മദ്യത്തിന്റെ സാമ്പിൾ തിരുവനന്തപുരം കെമിക്കൽ ലാബിലേക്ക് അയച്ചു.
ഉദയൻ മുമ്പും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.
റേഞ്ച് ഇൻസ്‌പെക്ടർ എൻ.ജി.അജയകുമാർ, പ്രിവന്റീവ് ഓഫീസർ എസ്.ഉണ്ണിക്കൃഷ്ണപിള്ള, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്.അനീഷ് കുമാർ, കെ.പ്രസാദ്, എസ്.സുധീഷ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ലക്ഷ്മി ചന്ദ്രൻ, എക്‌സൈസ് ഡ്രൈവർ വിനീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |