കൊല്ലം: ഡ്രൈ ഡേയിൽ കരുനാഗപ്പള്ളിയിൽ രണ്ട് അബ്കാരി കേസുകളിലായി 77.5 ലിറ്റർ വിദേശ മദ്യം കൊല്ലം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. ഒരാൾ അറസ്റ്റിൽ. ക്ലാപ്പന പ്രയാർ തെക്കുംമുറിയിൽ കന്നേൽ പുതുവേൽ വീട്ടിൽ ഷാജിയാണ് (52) പിടിയിലായത്.
12.5 ലിറ്റർ വിദേശമദ്യം വിറ്റതിനാണ് കൊല്ലം എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
കരുനാഗപ്പള്ളിയിൽ നടത്തിയ പരിശോധനയിൽ ക്ലാപ്പന പട്ടശേരി ജംഗ്ഷനിലെ തോട്ടിൽ ഒളിപ്പിച്ച നിലയിൽ 65 ലിറ്റർ വിദേശമദ്യം കണ്ടെത്തി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന് എക്‌സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ കെ.ജി.രഘുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദേശമദ്യം കണ്ടെത്തിയത്.
പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിത്ത്, ശ്രീനാഥ്, ജൂലിയൻ ക്രൂസ്, വർഷ എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |