അഞ്ചാലുംമൂട്: പെരുമൺ മുണ്ടയ്ക്കൽ മുക്കിൽ സ്ഥിതി ചെയ്യുന്ന വാട്ടർ ടാങ്കും പരിസര പ്രദേശങ്ങളും യാത്രക്കാർക്കും പരിസരവാസികൾക്കും ഭീഷണിയാകുന്നു. പമ്പ് ഹൗസ് പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. ടാങ്കും പരിസരവും കാടുമൂടി കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ആവാസ കേന്ദ്രമാണിത്. ഇതിന് തൊട്ടടുത്തുള്ള ട്യൂഷൻ സെന്ററിൽ ദിനംപ്രതി നൂറുകണക്കിന് കുട്ടികളാണ് വന്നു പോകുന്നത്. ബന്ധപ്പെട്ടവരോട് പരാതിപ്പെട്ടെങ്കിലും കാട് വെട്ടിത്തെളിക്കാൻ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തെരുവ് നായ്ക്കളുടെ ശല്യം രാത്രിയിൽ ഇതു വഴി വരുന്ന ഇരുചക്രവാഹനക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കാടുകൾ വെട്ടിത്തെളിച്ച് ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യം ഇല്ലാതാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |