44 യു.ഡി.എഫ്
26 എൽ.ഡി.എഫ്
നറുക്കെടുപ്പിൽ രണ്ടുവീതം രണ്ടുകൂട്ടർക്കും
കോഴിക്കോട്: ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിൽ 44 യു.ഡി.എഫും 26 എൽ.ഡി.എഫും ഭരിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൽ.ഡി.എഫ് 24, യു.ഡി.എഫ് 42 എന്നിങ്ങനെയായിരുന്നു. നാലിടങ്ങളിൽ ആർക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. നറുക്കെടുപ്പിൽ മൂടാടിയിലും തിരുവള്ളൂരിലും പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു. കോട്ടൂരിലും നന്മണ്ടയിലും പ്രസിഡന്റ് ഭാഗ്യം ലഭിച്ചത് യു.ഡി.എഫിനാണ്. നറുക്കെടുപ്പ് വിധി നിർണയിച്ച കോട്ടൂർ, നന്മണ്ട, മൂടാടി പഞ്ചായത്തുകളിൽ വൈസ് പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിനാണ്. തിരുവള്ളൂർ യു.ഡി.എഫ് വൈസ് പ്രസിഡന്റാണ്. നന്മണ്ടയിൽ ഇരു മുന്നണികളും എട്ട് വീതം സീറ്റുകൾ നേടി തുല്യ നിലയിൽ ആയപ്പോഴാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് ലഭിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗത്തിന്റെ വോട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചതോടെ വൈസ് പ്രസിഡന്റ് സ്ഥാനം ഇടത്തോട്ട് ചാഞ്ഞു.
@യു.ഡി.എഫ് പഞ്ചായത്തുകൾ
ആയഞ്ചേരി, ബാലുശ്ശേരി, ഏറാമല, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചാത്തമംഗലം, ചെക്യാട്, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചെറുവണ്ണൂർ, കാക്കൂർ, കട്ടിപ്പാറ, കായക്കൊടി, കിഴക്കോത്ത്, കോടഞ്ചേരി, കൊടിയത്തൂർ, കൂടരഞ്ഞി, കൂരാച്ചുണ്ട്, കൂത്താളി, കുന്ദമംഗലം, കുരുവട്ടൂർ, മടവൂർ, മാവൂർ, നടുവണ്ണൂർ, നാദാപുരം, നരിക്കുനി, ഓമശ്ശേരി, ഒഞ്ചിയം, പേരാമ്പ്ര, പെരുമണ്ണ, പെരുവയൽ, പുതുപ്പാടി, പുറമേരി, തലക്കുളത്തൂർ, താമരശ്ശേരി, തിക്കോടി, തിരുവമ്പാടി, തൂണേരി, തുറയൂർ, ഉണ്ണികുളം, വേളം, മണിയൂർ, കോട്ടൂർ, നന്മണ്ട.
എൽ.ഡി.എഫ് പഞ്ചായത്തുകൾ
അത്തോളി, അരിക്കുളം, ചേളന്നൂർ, എടച്ചേരി, ചോറോട്, കടലുണ്ടി, കക്കോടി, കാരശ്ശേരി, കാവിലുംപാറ, കായണ്ണ, കീഴരിയൂർ, കുന്നുമ്മൽ, കുറ്റിയാടി, മേപ്പയ്യൂർ, മരുതോങ്കര, നൊച്ചാട്, നരിപ്പറ്റ, ഒളവണ്ണ, പനങ്ങാട്, ഉള്ള്യേരി, വളയം, വാണിമേൽ, വില്യാപ്പള്ളി, അഴിയൂർ, തിരുവള്ളൂർ, മൂടാടി.
ബ്ലോക്കിൽ ഇടത് മേധാവിത്വം
12 ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടിടത്ത് എൽ.ഡി.എഫ് പ്രസിഡന്റുമാരാണ്. നാലിടത്ത് യു.ഡി.എഫ് ഭരിക്കും. വാർഡുകൾ തുല്യമായി വന്ന ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിനും വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനും ലഭിച്ചു. ആകെയുള്ള 16 വാർഡുകളിൽ എട്ടു വീതം സീറ്റുകൾ നേടി എൽ.ഡി.എഫും യു.ഡി.എഫും തുല്യത പാലിച്ചതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നു. അവിടെയും തുല്യത വന്നതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. മുണ്ടക്കര ഡിവിഷനിൽ വിജയിച്ച എൽ.ഡി.എഫിലെ ഇസ്മയിൽ കുറുമ്പൊയിലാണ് പ്രസിഡന്റ്. യു.ഡി.എഫിലെ നടുവണ്ണൂർ ഡിവിഷനിൽ വിജയിച്ച ഫാത്തിമ ഷാനവാസാണ് വൈസ് പ്രസിഡന്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |