SignIn
Kerala Kaumudi Online
Wednesday, 07 January 2026 4.06 PM IST

ഈ ചിത്രം വീട്ടിൽ വയ‌്‌ക്കുന്നവരെ ആഭിചാരമോ കൂടോത്രമോ ബാധിക്കില്ല, മരണം നിദ്ര‌യിലായിരിക്കും

Increase Font Size Decrease Font Size Print Page
black-magic

ഭദ്രകാളിയുടെ ചിത്രം വീട്ടിൽ വച്ചാൽ കുഴപ്പമുണ്ടോ? പലരും ചോദിച്ചിട്ടുള്ള ഒന്നാണിത്. അതിന് ഉത്തരം നൽകണമെങ്കിൽ കാളി സങ്കൽപം എന്താണെന്ന് അറിയണം. കാളിക്ക് പല രൂപങ്ങളുണ്ട്. ബാലഭദ്ര, സുമുഖീകാളി എന്നീ സൗമ്യഭാവങ്ങൾ. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ളത്. സംഹാരമൂർത്തിയായ രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ ആപത്താണ് എന്നാണ് വിശ്വാസം. വസൂരി മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം. ആദിശക്തി, മഹാകാളി, ഭദ്രകാളി, ചാമുണ്ഡി, പ്രകൃതി, പരമാത്മാവ് , ബാലത്രിപുര, കാളരാത്രി, പ്രത്യംഗിര എന്നിവ ഈ ദേവിയുടെ അവതാരങ്ങൾ തന്നെ.


ദുർഗ്ഗാദേവിയുടെ രൗദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ 'കാളി' യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. 'കാളി' അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് 'കല' എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.

bhadrakali

ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.

കാളി 'കാലത്തെ ജയിച്ചവൾ കാളി.. ശിവപുത്രിയായി മഹദേവന്റെ തൃക്കണ്ണ് തുറന്ന് അവതരിച്ചവളാണെങ്കിലും സാക്ഷാൽ ശ്രീ പാർവ്വതി തന്നെയാണ് ഭദ്രകാളി. പ്രപഞ്ചത്തിൽ സർവ്വ ചരാചരങ്ങളുടെയും മാതാവായി കുടികൊള്ളുന്നു. തന്റെ മക്കൾക്ക് എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ ഏതൊരു സാധു സ്ത്രീയിലും പ്രളയം സംഭവിക്കും.

കാളി സാനിദ്ധ്യം ഉള്ളയിടത്ത് ദുഷ്ടശക്തികൾ കടക്കില്ല. ഗൃഹത്തിൽ ഉള്ളവർ എന്നും ആ സംരക്ഷണ വലയത്തിൽ തന്നെയായിരിക്കും. അടിയുറച്ച ഭദ്രകാളി ഭക്തർക്ക് സാമ്പത്തികവും ഐശ്വര്യവും സർവ്വ മംഗളങ്ങളും ദേവി നേടിത്തരുന്നു. കൂടാതെ ഇത്തരക്കാരെ ആഭിചാരം കൂടോത്രം പോലുള്ളവ അടുക്കാതെയും നോക്കുന്നു. ഭൂരിഭാഗം ഭദ്രകാളി ഭക്തർക്ക് മരണം പോലും നിദ്ര‌യ‌ിലായിരിക്കും എന്നും വിശ്വസിക്കപ്പെടുന്നു.

TAGS: RITUALS, RITUALS, BHADRAKALI, KALI DEVI, BHADRAKALI PICTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY