വെഞ്ഞാറമൂട്: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. പെരിങ്ങമ്മല പനങ്ങോട് തുമ്പാനൂർ മരുതംമൂട് വീട്ടിൽ നൗഷാദിനെയാണ്(47) കേസിൽ കോടതി റിമാൻഡ് ചെയ്‌തത്. ചൊവാഴ്ച വയ്യേറ്റുള്ള ഒരു സ്വർണ്ണപ്പണയ സ്ഥാപനത്തിൽ പണയം വയ്ക്കാനെത്തിയ ഇയാൾ നൽകിയ ആഭരണങ്ങളിൽ സംശയം തോന്നിയ ഉടമസ്ഥൻ വെഞ്ഞാറമൂട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇയാളെ കസ്‌റ്റഡിയിലെടുത്തു.
നൗഷാദ് കസ്‌റ്റഡിയിലായതറിഞ്ഞ് മറ്റ് പല സ്ഥാപന ഉടമകളും പരാതിയുമായി പിന്നാലെ പോലീസിനെ സമീപിച്ചു. സർക്കിൾ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, സബ് ഇൻസ്‌പെക്‌ടർ എസ്.ഷാൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഏഴ് ലക്ഷം രൂപ പല സ്ഥാപനങ്ങളിൽ നിന്നും തട്ടിയെടുത്തിട്ടുണ്ടെന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |