തിരുവനന്തപുരം : പ്ലാസ്റ്റിക് സർജറിയെക്കുറിച്ച് സാമൂഹിക അവബോധം വളർത്തുക, മിഥ്യാധാരണ അകറ്റുക എന്നീ ലക്ഷ്യങ്ങളോടെ കൈരളി പ്ലാസ്റ്റിക് സർജൻസ് അസോസിയേഷൻ 14, 15 തീയതികളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് കെ.പി.എസ്.എ പ്രസിഡന്റ് ഡോ. അനിൽരാജ്, വൈസ് പ്രസിഡന്റ് ഡോ. ജയശേഖർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 14ന് വൈകിട്ട് 5.30ന് മ്യൂസിയം പാർക്കിൽ നടക്കുന്ന പൊതുജനസമ്പർക്ക പരിപാടിയിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് മുഖ്യാതിഥിയാവും. മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് അദ്ധ്യക്ഷത വഹിക്കും. സിനിമാതാരം അഹാന കൃഷ്ണ,ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ പങ്കെടുക്കും.പൊതുജങ്ങൾക്ക് സംശയനിവാരണം നടത്താനും ഉപദേശം തേടാനുമുള്ള അവസരം ഉണ്ടാകും. ദേശീയ പ്ലാസ്റ്റിക് സർജറി ദിനമായ 15ന് വൈകിട്ട് 5 ന് ഹോട്ടൽ പ്രശാന്തിൽ മെഡിക്കൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ചോദ്യോത്തര മത്സരവും തുടർ വിദ്യാഭ്യാസ ശില്പശാലയും നടക്കും. സൗജന്യ മെഡിക്കൽ ക്യാമ്പ്, സൂമ്പ ഡാൻസ്, വീഡിയോ ഷോ, ചെണ്ടമേളം തുടങ്ങിയവയും ഉണ്ടാകും. തിരുവനന്തപുരം പ്ളാസ്റ്റിക് സർജറി ക്ളബ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, സ്വസ്തി ഫൗണ്ടേഷൻ, എസ്.എൻ യുണൈറ്റഡ് ഇന്റർനാഷണൽ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി.വാർത്താസമ്മേളനത്തിൽ ടി.പി.എസ്.സി പ്രസിഡന്റ് ഡോ.കോമള റാണി,സെക്രട്ടറി വിനോദ്,ഡോ.നന്ദകുമാർ, ഡോ.ജെ.പത്മകുമാർ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |