തിരുവനന്തപുരം : ഷാംഗ്ഹായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ വെയിൽമരങ്ങൾ എന്ന ആദ്യ ഇന്ത്യൻ ചലച്ചിത്രത്തിന്റെ ശില്പികൾക്ക് അനന്തപുരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആദരവ് നൽകും. 19ന് വൈകിട്ട് 4.30 ന് പ്രസ്‌ക്ലബ് ടി.എൻ.ജി ഹാളിൽ നടക്കുന്ന പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉപഹാരം നൽകും. ചിത്രത്തിന്റെ നിർമ്മാതാവ് ബേബിമാത്യു സോമതീരം, സംവിധായകൻ ഡോ. ബിജു, നടൻ ഇന്ദ്രൻസ്, ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ എന്നിവരെയാണ് ആദരിക്കുന്നത്. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്‌സൺ ബീന പോൾ, എ.ജെ. സുക്കാർണോ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |