മലപ്പുറം: കേരള ഗ്രാമീൺ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് വർദ്ധിപ്പിച്ചു. പുതിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. 401 ദിവസത്തേക്കുള്ള നിക്ഷേപങ്ങൾക്ക് 7.30 ശതമാനം, മൂന്ന് വർഷത്തേക്ക് 7.50 ശതമാനം എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ. മുതിർന്ന പൗരന്മാരുടെ 401 ദിവസത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 7.80 ശതമാനവും മൂന്ന് വർഷത്തേക്ക് ഏറ്റവും ഉയർന്ന നിരക്കായ എട്ട് ശതമാനവും ലഭിക്കും. ഒരുകോടി രൂപയിൽ താഴെയുള്ള എല്ലാ സ്ഥിരനിക്ഷേപങ്ങൾക്കും ഈ നിരക്കുകൾ ബാധകമാണെന്ന് ജനറൽ മാനേജർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |