ഇടുക്കി: യുവതിയെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ഇടുക്കി മുണ്ടിയെരുമയിലാണ് സംഭവം. മുണ്ടിയെരുമ സ്വദേശി ഗീതുവിനാണ് പരിക്കേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ ഗീതുവിനെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പാടുംപാറ സ്വദേശി വിജിത്താണ് ആക്രമണം നടത്തിയത്.
ഗീതു വീട്ടിൽ തനിച്ചായിരുന്ന സമയത്തെത്തി വിജിത്ത് ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടാനായിരുന്നു പ്രതിയുടെ നീക്കം. ഇത് തടയാനുള്ള ശ്രമത്തിനിടെ ഗീതുവിന്റെ വിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ വിജിത്തിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരിക്കുകയാണ്.
ഇതിനുമുൻപും പ്രതി യുവതിക്കെതിരെ ആക്രമണം നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. വിജിത്തിന് ലഹരി ഉപയോഗത്തോടൊപ്പം ലഹരി വസ്‌തുക്കളുടെ വിൽപ്പനയും ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |