തിരുവനന്തപുരം: ഒഴിവുകൾ ഓൺലൈനായി അറിയിക്കാൻ ഇ വേക്കൻസി സോഫ്‌റ്റ്‌വെയർ ഏർപ്പെടുത്തിയെന്നും ,കലണ്ടർ വർഷത്തെ പ്രതീക്ഷിത ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ നിയമനാധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. കേരള
പി.എസ്.സി രണ്ടാം ഭേദഗതി ബില്ലിന്റെ ചർച്ചയിൽ മുഖ്യമന്ത്രിക്കു വേണ്ടി മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നിലവിലെ ഒഴിവുകളിൽ നിയമനം നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും അധികം നിയമനം നടത്തുന്ന പി.എസ്.സി കേരളത്തിലേതാണ്. ഇതു മറച്ചുവച്ചാണ് പി.എസ്.സിക്ക് വിശ്വാസ്യതയില്ലെന്ന് ആരോപിക്കുന്നത്.ഏറ്റവും സുതാര്യമായാണ് പി.എസ്.സി നിയമനങ്ങൾ നടക്കുന്നത്. പി.എസ്.സിയിൽ വിശ്വാസ്യതയില്ലാത്തതുകൊണ്ടാണ് യുവജനങ്ങൾ തൊഴിൽ തേടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതെന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ബിൽ നിയമസഭ പാസാക്കി.
കേരള മെഡിക്കൽ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ഭേദഗതി ബിൽ, കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം
( ഉൽപ്പാദനവും വിൽപ്പനയും നിയന്ത്രിക്കൽ) ബിൽ എന്നിവയും പാസാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |