ന്യൂഡൽഹി: സോളാർ പീഡന കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഫെനിയെ നേരിട്ട് കണ്ടിട്ടില്ലെന്നും കൊല്ലം ഗസ്റ്ര് ഹൗസിൽ താമസിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത്തരത്തിലുള്ള ആളുകളുടെ പിന്നാലെ നടക്കലല്ല എന്റെ പണി. ഇപ്പോഴുള്ള ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണ്. പുറത്തുവന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ഇതിന് പിന്നിൽ ആരോ ഉണ്ട്. കോൺഗ്രസിനകത്ത് രണ്ട് ചേരികളുണ്ട്. അതിന്റെ മത്സരമായിട്ടാണ് മൺമറഞ്ഞ നേതാവിനെ നിയമസഭയിൽ ചർച്ച ചെയ്ത് കീറിമുറിച്ച് പരിശോധിക്കുന്നത്.'- ജയരാജൻ പറഞ്ഞു.
ഇ പി ജയരാജനെ കാണാൻ ഹരിപ്പാട് നിന്നും കാറിൽ തന്നെ കൂട്ടിക്കൊണ്ടുപോയിരുന്നെന്ന് ഫെനി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആദ്യം കൊല്ലത്തെ ഒരു ഗസ്റ്റ്ഹൗസിലെ ജയരാജന്റെ മുറിയിലേയ്‌ക്കാണ് കൊണ്ടുപോയത്. ശേഷം കാറിൽ കറങ്ങി നടന്നു. ലൈംഗികാരോപണ പരാതികൾ സജീവമായി നിലനിർത്തണമെന്നും പരാതിക്കാരിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു എന്നുമായിരുന്നു ഫെനി ഇ പിയ്‌ക്കെതിരെ ഉന്നയിച്ച ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |