
കണ്ണൂർ: കണ്ണൂരിൽ കീഴത്തൂർ പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യ മാദ്ധ്യമങ്ങൾ എത്താത്തതിൽ പരിഭവവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സദസ്സിൽ ദൃശ്യമാദ്ധ്യമ ക്യാമറകൾ കാണുന്നില്ലെന്നും ചില സാമൂഹ്യ മാദ്ധ്യമങ്ങളുടെ ക്യാമറകൾ മാത്രമാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചരക്കണ്ടി ചെറിയവളപ്പിലെ കേരള സയൻസ് പാർക്ക് ഐ.ടി പാർക്ക് ഉദ്ഘാടന പരിപാടിയിലും മുഖ്യധാര മാദ്ധ്യമങ്ങൾ വന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നല്ല കാര്യങ്ങൾ തമസ്‌കരിക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
