കഴിഞ്ഞ ഒൻപത് പതിറ്റാണ്ടായി നഗരവാസികൾക്ക് പരിചിതമായ വാഹനട്രാൻസ്‌പോർട്ട് കമ്പനി നാമമാണ് ആർ കെ വി. ഈ ഗ്രൂപ്പിന് അത്രയും കാലം തന്നെ ആനകളും സ്വന്തമായുണ്ടായിരുന്നു. ഈ കുടുംബത്തിന് ഇന്ന് സ്വന്തമായിട്ടുള്ള തനി നാടൻ കരിവീര ചന്ദമാണ് അനിൽ കുമാർ. പ്രായം അരനൂറ്റാണ്ടിന്റെ ചെറുപ്പത്തിൽ തന്റെതായ ചിട്ടവട്ടങ്ങൾ കൊണ്ട് വ്യത്യസ്‌തനായി തുടരുകയാണ് അനിൽ കുമാർ.
കോന്നിയുടെ മണ്ണിൽ ജനിച്ച് ശ്രീപത്മനാഭന്റെ മണ്ണിൽ ജീവിക്കുന്ന തിരുവനന്തപുരത്തിന്റെ സ്വന്തം നാട്ടാനയാണ് ആർ കെ വി അനിൽകുമാർ.നഗരഹൃദയത്തിൽ ശാസ്തമംഗലം പൈപ്പിൻമൂട് എന്ന സ്ഥലത്തെ തറിയിലാണ് ആർ കെ വി അനിലിനെ പാർപ്പിച്ചിരിക്കുന്നത്.
അനിലിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ ആർ കെ വി സന്തോഷ് ആണ്.
1974 കോന്നി ആന കൂട്ടിൽ നിന്നും ലേലത്തിൽ വാങ്ങിയ ആനയാണ് അനിൽ. അന്ന് അനിലിന്റെ പ്രായം മൂന്നുവയസ്സായിരുന്നു ഫോറസ്റ്റ്കാർ ഇട്ട പേരാണ് അനിൽ. ആദ്യ കാലങ്ങളിൽ കൂപ്പിലെ പണികൾക്കും അമ്പലത്തിലെ എഴുന്നള്ളത്തിനും ആന പോകുമായിരുന്നു
ഇന്ന് കുപ്പിലെ പണികൾക്ക് പോകുന്നില്ല. ഉത്സവ എഴുന്നള്ളത്ത് മാത്രയാണ് എടുക്കുന്നത്.
കല്ലമ്പലം സ്വദേശി ഉണ്ണിയാണ് അവന്റെ പാപ്പാൻ ആദ്യ കാലങ്ങളിൽ ഉണ്ണിക്ക് വളരെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നിട്ടുണ്ട്'എന്നെ കൊണ്ടുനടക്കാനുള്ള പ്രപ്തിയുണ്ടോ?' എന്ന് അവൻ നോക്കുകയായിരുന്നു എന്ന് ഉണ്ണി പറയുന്നു. ശാസ്തമംഗലം മഹാദേവ ക്ഷേത്രത്തിൽ വച്ച് അനിലിന് 'ത്രിനേത്ര പ്രിയൻ' പട്ടം നൽകി നാട്ടിലെ യുവജനങ്ങൾ അനിലിനോടുള്ള തങ്ങളുടെ സ്‌നേഹം അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |