റേഞ്ച് റോവർ വേലറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ച് ജെ.എൽ.ആർ ഇന്ത്യ. ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റത്തോടുകൂടി രൂപകൽപ്പന ചെയ്തിരിക്കുന്ന ആഡംബരകാറിന്റെ പ്രാരംഭ വില 94.3 ലക്ഷം രൂപയാണ്. റേഞ്ച് റോവർ വേലറിന്റെ സവിശേഷതകളിൽ പ്രധാനമാണ് മുന്നിലെ ഗ്രിൽ. അതോടൊപ്പം പുതിയ പിക്‌സൽ എൽ.ഇ.ഡി ഹെഡ് ലൈറ്റുകളും വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നു. ആക്റ്റീവ് റോഡ് നോയ്‌സ് ക്യാൻസലേഷൻ, ക്യാബിൻ എയർ പ്യൂരിഫിക്കേഷൻ പ്ലസ് എന്നിവ ഡ്രൈവിംഗ് കൂടുതൽ സൗകര്യപ്രദമാക്കുന്നു.
ഡയനാമിക് എച്ച്.എസ്.ഇയോടു കൂടിയ രണ്ട് എഞ്ചിനുകളിലാണ് പുതിയ റേഞ്ച് റോവർ വേലർ ഉപഭോക്താക്കളിലേക്കെത്തുന്നത്. 184 കിലോവാട്ട് കരുത്തും 365 എൻ എം ടോർക്കും നൽകുന്ന 2.0 പെട്രോൾ എഞ്ചിനിലും 150 കെ ഡബ്ലിയു കരുത്തും 430 എൻ എം ടോർക്കും നൽകുന്ന 2.0 ഇങ്കേനിയം ഡീസൽ എഞ്ചിനിലും വാഹനം ലഭ്യമാകും.
ഫീച്ചറുകളുടെ കാര്യത്തിൽ, റേഞ്ച് റോവർ വേലറിൽ 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, മെറിഡിയൻ സോഴ്‌സ് മ്യൂസിക് സിസ്റ്റം, വെന്റിലേഷൻ, ഹീറ്റിംഗ്, മസാജ് ഫംഗ്‌ഷനുകൾ എന്നിവയുള്ള 20-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ എന്നിവയുണ്ട്. കസ്റ്റമൈസ് ചെയ്യാവുന്ന ആംബിയന്റ് ലൈറ്റ്, പവർഡ് ടെയിൽഗേറ്റ്, പനോരമിക് സൺറൂഫ്, 360-ഡിഗ്രി സറൗണ്ട് ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീൽ, അഡ്വാൻസ്ഡ് എയർ പ്യൂരിഫയർ തുടങ്ങിയ ഫീച്ചറുകളും ഓഫറിലുണ്ട്.
പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുനർരൂപകൽപ്പന ചെയ്ത ഗ്രിൽ, സിഗ്നേച്ചർ ഡി.ആർ.എൽ- പിക്സൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഇലക്ട്രോണിക് എയർ സസ്‌പെൻഷനുകൾ, 20 ഇഞ്ച് സാറ്റിൻ ഡാർക്ക് ഗ്രേ അലോയ് വീലുകൾ എന്നിവയുൾപ്പെടെയുള്ള എക്സ്റ്റീരിയർ അപ്‌ഗ്രേഡുകൾ പുതിയ വേലറിന് ലഭിക്കുന്നു. ജൂലായിൽ വാഹനത്തിന്റെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |