ശിവഗിരി : ശിവഗിരിയിൽ ശ്രീനാരായണഗുരു വിദ്യാദേവതയായി പ്രതിഷ്ഠിച്ച ശാരദാദേവിയുടെ സന്നിധിയിൽ നവരാത്രി പ്രമാണിച്ച് കലാപരിപാടികൾ അർച്ചനയായി നടത്താൻ അവസരമുണ്ടായിരിക്കും.
ശാസ്ത്രീയ സംഗീതം, ഗാനമേള, നൃത്തനൃത്യങ്ങൾ, കഥാപ്രസംഗം, ഓട്ടൻതുള്ളൽ, പാഠകം, കഥകളി തുടങ്ങിയ കലാപരിപാടികൾ 9 ദിവസവും അവതരിപ്പിക്കാം. കലാപരിപാടികൾ കഴിവതും ഗുരുദേവനെയും ഗുരുകൃതികളെയും ആസ്പദമാക്കിയാൽ കൂടുതൽ സൗകര്യമായിരിക്കും. ഒക്ടോബർ 15 മുതൽ 24 വരെയാണ് നവരാത്രി ദിനങ്ങൾ. കലാപരിപാടികൾ നടത്താനാഗ്രഹിക്കുന്നവർ കൺവീനർ, നവരാത്രി ആഘോഷ കമ്മിറ്റി, ശിവഗിരിമഠം, വർക്കല എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്. വിവരങ്ങൾക്ക് : 9048455332.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |