ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ ഉയർത്തുന്ന ധർമ്മപതാകയും കൊടിക്കയറും സെപ്തംബർ 6ന് മുരുക്കുംപുഴ കാളകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രഥഘോഷയാത്രയായി എത്തിക്കും. എസ്.എൻ.ഡി.പി യോഗം 673-ാം ശാഖയുടെ അധീനതയിലാണ് ക്ഷേത്രം. രാവിലെ 8ന് ക്ഷേത്രത്തിൽ നിന്നു തിരിക്കുന്ന പതാക, കൊടിക്കയർ ഘോഷയാത്രയ്ക്ക് യാത്രാമദ്ധ്യേ നിരവധി കേന്ദ്രങ്ങളിൽ വരവേല്‍പ്പ് നല്‍കും. 11.30 ന് മഹാസമാധിയിൽ എത്തിച്ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |