കൊച്ചി: ബേക്കറിയിൽ അതിക്രമം കാണിച്ച എസ് ഐയെ നാട്ടുകാർ തടഞ്ഞുവച്ചു. നെടുമ്പാശ്ശേരി സ്വദേശി കുഞ്ഞുമോന്റെ ബേക്കറിയിലാണ് സംഭവം. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷന് കീഴിലുളള കൺട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ സുനിലാണ് അതിക്രമം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. എസ് ഐയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഡ്യൂട്ടിക്കിടയിൽ മദ്യപിച്ചതിനാണ് നടപടി.
കൺട്രോൾ റൂമിന്റെ വാഹനത്തിലെത്തിയ സുനിൽ ബേക്കറിയിലുണ്ടായിരുന്നവരെ ചൂരൽ വടികൊണ്ടടിച്ചു. യുവതിക്കും കുട്ടിയ്ക്കുമടക്കം പരിക്കേറ്റു. ഈ സമയം പൊലീസ് വാഹനത്തിൽ ഡ്രൈവറുണ്ടായിരുന്നു. പൊലീസുകാരനും ഇതൊക്കെ കാണുന്നുണ്ടായിരുന്നു. എസ് ഐയുടെ പരാക്രമം അതിരുവിട്ടതോടെ നാട്ടുകാർ തടഞ്ഞുവച്ചു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.
വിവരമറിഞ്ഞയുടൻ നെടുമ്പാശ്ശേരി പൊലീസ് സ്ഥലത്തെത്തി. എസ് ഐ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം, പൊലീസ് വാഹനത്തിൽ മദ്യക്കുപ്പി ഉണ്ടായിരുന്നില്ലെന്ന് റൂറൽ എസ് പി പ്രതികരിച്ചു. എസ് ഐയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |