തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരുകളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനാണ് കേന്ദ്ര
സ ർക്കാരും യു.ഡി.എഫും ശ്രമിക്കുന്നതെന്നും, കടം വാങ്ങിയും കേരളത്തെ വികസിപ്പിക്കുമെന്നുംഎൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. കേരളത്തോട് കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണനക്കെതിരെ എൽ.ഡി.എഫ് രാജ്ഭവന് മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
. കേരളത്തിന് മേൽ കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നു. ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട ചുമതലയുള്ള അക്കൗണ്ടന്റ് ജനറൽ (എ.ജി) വാർത്താസമ്മേളനം നടത്തിയത് എന്ത് അധികാരത്തിലാണ്?. . എ.ജിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.കേരളത്തിന്റെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ പാർലമെന്റിൽ യു.ഡി.എഫ് എം.പിമാർ സംസാരിക്കാനെ, നിവേദനത്തിൽ ഒപ്പിടാനോ തയ്യാറായില്ല. . ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത് കേന്ദ്ര നയത്തിന്റെ ഭാഗമായാണ്. കൊവിഡ്, പ്രളയ സമയത്ത് സർക്കാർ പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ് തടസം നിന്നു. . സർക്കാർ കെ റെയിൽ കൊണ്ടുവരാൻ പദ്ധതിയിട്ടതിനാലാണ് കേന്ദ്ര സർക്കാർ രണ്ട് വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചത്. ഏറ്റവും മികച്ച യാത്രാ സൗകര്യമാണ് അതിലേതെന്നും ജയരാജൻ
പറഞ്ഞു.
സി.പി.എം ജില്ലാസെക്രട്ടറി വി. ജോയ് എം.എൽ.എ അദ്ധ്യക്ഷനായി. സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്, എൽ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി ഡോ. വറുഗീസ് ജോർജ്, എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, എം.എൽ.എമാരായ ഇ.ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.പി. മോഹനൻ, തോമസ് കെ. തോമസ്, വി. ശശി, വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, ഒ.എസ്. അംബിക, മാങ്കോട് രാധാകൃഷ്ണൻ, സ്റ്റീഫൻ ജോർജ്, നീലലോഹിതദാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |