അമരവിള: അക്ഷയ പുരുഷ സ്വയംസഹായ സംഘം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. നീറകത്തല ഭാരതീയ വിദ്യാമന്ദിർ സ്‌കൂളിൽ നടന്ന പരിപാടി കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീത് കുമാർ ഉദ്ഘാടനം ചെയ്തു. എം.എസ്.ദേവൻ അദ്ധ്യക്ഷനായി. പ്രേമചന്ദ്രൻ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ അഡ്വ. ഷീബ അനീഷ്, കെ.രാമചന്ദ്രൻ നായർ, പി.എസ് ബിനു, പി.മോഹൻകുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തി.കുടുംബാഗങ്ങൾ അവതരിപ്പിച്ച വിവിധ കലാകായിക പരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |