അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് രണ്ടാംതവണയും ഭാഗ്യസമ്മാനം. 22 ലക്ഷത്തിലേറെ രൂപ (ഒരു ലക്ഷം ദിർഹം) ആണ് റിയാസ് പറമ്പത്ത് കണ്ടിയും (45) 15 സുഹൃത്തുക്കളും ചേർന്നെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചത്.
അബുദാബിയിൽ സ്കൂൾ ബസ് ഡ്രൈവറാണ് റിയാസ്. 2008 മുതൽ 15 സുഹൃത്തുക്കളുമായി ചേർന്ന് റിയാസ് ഭാഗ്യപരീക്ഷണം നടത്തിവരുന്നു. ഈ വർഷം നടന്ന നറുക്കെടുപ്പിൽ 22 ലക്ഷം രൂപ നേടിയിരുന്നു. കൂടാതെ 2012ൽ 40000 ദിർഹവും സമ്മാനം ലഭിച്ചു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കും. മറ്റ് ആഴ്ചകളിലെ നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരനായ ബിമലേഷ് യാദവ് (48), ഷിഹ മിഥില , ബബിൻ ഉറത്ത് എന്നിവരും ഒരു ലക്ഷം ദിർഹം വീതം സമ്മാനം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |