ന്യൂഡൽഹി : ഭീകരതയ്ക്കെതിരായ പോരാട്ടം വിട്ടുവീഴ്ച്ചയില്ലാത്തത് ആയിരിക്കണമെന്ന നിലപാട് ആവർത്തിച്ചും, ഇന്ത്യ - കാനഡ പ്രതിസന്ധി നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്നും നിലപാട് വ്യക്തമാക്കി കോൺഗ്രസ്. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, ഐക്യം എന്നിവയ്ക്ക് ഭീഷണിയുയർത്തുന്ന ഭീകരതയ്ക്ക് നേരേയുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. കാനഡയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം. ആയിരകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളും പ്രൊഫഷണലുകളുമാണ് അവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |