കണ്ണൂർ: കരുവന്നൂർ ബാങ്ക് വിഷയത്തിൽ തെറ്റായ നിലപാടുണ്ടായിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പയ്യന്നൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ പാർട്ടി കൃത്യമായ നിലപാടാണ് എടുത്തിട്ടുള്ളത്. ആ പ്രശ്നം പരിഹരിച്ചു കഴിഞ്ഞു. തെറ്റായ പ്രവണത മാറ്റി ശരിയായ ദിശയിലേക്ക് നയിക്കുക എന്നതാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ആ നിലപാടിൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാൻ പാർട്ടി ഉദ്ദേശിച്ചിട്ടില്ല.
അവിടെയുണ്ടായ ശരിയല്ലാത്ത നിലപാടിനെ ശരി എന്ന് പറയണോ? സഹകരണ മേഖലയുടെ മുഖം ചില പ്രശ്‌നങ്ങളുണ്ടാക്കി വികൃതമാക്കാൻ നിങ്ങളെപ്പോലുള്ളവർ ശ്രമിക്കുകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |