മമ്മൂട്ടി ചിത്രം 'ക്രോണിക് ബാച്ചിലർ' കണ്ട് ചിരിക്കാത്ത മലയാളികളുണ്ടാകില്ല. ഹരിശ്രീ അശോകനും, ഇന്നസെന്റും മുകേഷുമെല്ലാം ചേർന്നപ്പോൾ ചിരിയുടെ ഒരു മാലപ്പടക്കം തന്നെയാണ് ഈ സിനിമ സമ്മാനിച്ചത്. ചിത്രത്തിൽ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തെ 'കുരുവി' എന്നാണ് എല്ലാവരും വിളിച്ചിരുന്നത്.
ചിത്രത്തിൽ ഇന്നസെന്റും മമ്മൂട്ടിയുള്ള നിരവധി സീനുകൾ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ' എസ് പി ഒരു മുന്നൂറ് രൂപയെടുത്തോ. ശമ്പളത്തിൽ നിന്ന് പിടിച്ചോ. ദേഹത്ത് കാക്ക തുറിയതാ. കാക്കയ്ക്ക് വയറിളക്കമായിരുന്നു. രൂപ ശമ്പളത്തിൽ നിന്ന് പിടിച്ചോളാൻ പറഞ്ഞില്ലേ. പിന്നെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ അന്വേഷിക്കുന്നത്.' എന്ന് ഇന്നസെന്റിന്റെ ഡയലോഗ് ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ട്.
ഇപ്പോഴിതാ ഈ രംഗം മനോഹരമായി പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. 'crazyzizterz_offici-al' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. പതിനായിരത്തിലധികം പേർ ലൈക്ക് ചെയ്തു. ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സാണ് കുട്ടിയ്ക്കുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |