മലപ്പുറം: എൻ.ഡി.എയുടെ ഭാഗമായിട്ടും ജെ.ഡി.എസിന്റെ മന്ത്രിയെ പുറത്താക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ബി.ജെ.പിയുമായുള്ള പാലമിടലാണോ എന്ന സംശയമുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. ഡി.സി.സി സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിയോട് രാജിവയ്ക്കണമെന്ന് പറയാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണം. ആശയപരമായ പ്രശ്നം കൂടിയാണിത്. ഇന്ത്യ മുന്നണിയുടെ മൂന്ന് യോഗങ്ങളിലേക്കും ക്ഷണിച്ചിട്ടും വരാത്ത പാർട്ടിയാണ് ജെ.ഡി.എസ്. ലോക്‌സഭയിൽ എല്ലാ ബില്ലിലും ബി.ജെ.പിക്ക് അനുകൂലമായാണ് അവർ വോട്ട് ചെയ്തത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ഫാസിസ്റ്റ് വിരുദ്ധത വോട്ട് നേടാനുള്ള ആയുധം മാത്രമാണ്. ബി.ജെ.പിയെ തോൽപ്പിക്കാൻ യു.ഡി.എഫിന് മാത്രമേ കഴിയൂ എന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |