ഇന്ത്യൻ സിനിമയിൽ കോടികൾ പ്രതിഫലം വാങ്ങുന്ന ഒരുപാട് നായികമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നയൻതാര. തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്ന നയൻതാര ഇപ്പോൾ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഷാരൂഖ് ഖാൻ നായകനായ ജവാനിൽ നായിക വേഷത്തിൽ നയൻതാരയായിരുന്നു. ചിത്രം വമ്പൻ ഹിറ്റിലേക്ക് കടന്നിരിക്കുകയാണ്. ബോക്‌സോഫീസ് കണക്ക് പ്രകാരം ചിത്രം 1000 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.
ജവാൻ ഹിറ്റായതോടെ നയൻതാരയെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. നയൻ താരയുടെ ആസ്തി വിവരങ്ങളും ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുമാണ് ആരാധകർക്ക് ഇപ്പോൾ കൂടുതൽ അറിയാൻ താൽപര്യം. ഇന്ത്യൻ സിനിമയിൽ ചുരുക്കം ചിലർക്ക് മാത്രമാണ് സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ളത്. പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം നയൻതാരയ്ക്ക് സ്വന്തമായി ഒരു പ്രൈവറ്റ് ജെറ്റുണ്ട്.
താരം 50 സെക്കൻഡുള്ള ഒരു പരസ്യത്തിന് വാങ്ങുന്ന പ്രതിഫലം 5 കോടിയാണെന്നാണ് ന്യൂസ് 18 പുറത്തുവിടുന്ന റിപ്പോർട്ട്. ചില പരസ്യങ്ങൾക്ക് താരം 4 മുതൽ 7 കോടി രൂപ വരെ വാങ്ങാറുണ്ട്. നാല് ആഡംബര വീടുകളാണ് താരത്തിനുളളത്. ഇപ്പോൾ ഭർത്താവ് വിഗ്നേഷുമായി ചെന്നൈയിലെ ഫ്ളാറ്റിലാണ് താരം താമസം. ഈ ഫ്ളാറ്റിന് 100 കോടി രൂപ വിലയുണ്ടെന്നാണ് വിവരം.
ഈ ഫ്ളാറ്റിൽ സിനിമ തീയേറ്റർ, സ്വിമ്മിംഗ്പൂൾ, ജിം എന്നീ സൗകര്യങ്ങളുണ്ട്. 30 കോടി രൂപ വിലയുള്ള ഒരു ഫ്ളാറ്റ് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലും താരത്തിന് സ്വന്തമായുണ്ട്. മാസങ്ങൾക്ക് മുമ്പാണ് നയൻതാര മുംബയിൽ പുതിയൊരു അപ്പാർട്ട്‌മെന്റ് വാങ്ങിയത്.
ആഡംബര വാഹനങ്ങളോട് അതീവ താൽപര്യമുള്ളയാളാണ് നയൻതാര. അതുകൊണ്ട് തന്നെ താരത്തിന്റെ ഗാരേജിൽ നിരവധി ആഡംബര കാറുകളാണുള്ളത്. ബിഎംഡബ്ല്യു 7 സീരീസ്, മേഴ്സിഡസ് ബെൻസ് ജിഎൽഎസ് 350 ഡി, ബിഎംഡബ്ല്യൂ 5 സീരീസ് എന്നിങ്ങനെ വരും. പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം നയൻതാരയ്ക്ക് 200 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |