തിരുവനന്തപുരം:ജനങ്ങളോട് മോശമായി പെരുമാറിയാൽ തൊപ്പി തെറിക്കുമെന്ന് സർക്കാരും ഡി.ജി.പിയും മുന്നറിയിപ്പ് നൽകിയിട്ടും മേക്കിട്ട്കയറ്റം മാറ്റാതെ പൊലീസ്.
പൊലീസുകാരിൽ ചെറിയൊരു വിഭാഗം മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നതും കൃത്യ വിലോപം കാട്ടുന്നതും അപമര്യാദയായി പെരുമാറുന്നതും സംഘർഷമണ്ടാക്കുന്നെന്ന് ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പി എം.ആർ.അജിത്കുമാറിന് സമ്മതിക്കേണ്ടി വന്നു.
സേനയിലെ അമിത രാഷ്ട്രീയമാണ് പ്രശ്നങ്ങൾക്ക് കാരണം. ഉന്നത ഉദ്യോഗസ്ഥർ മുതൽ എസ്.ഐ വരെയുള്ള നിയമനങ്ങളിൽ രാഷ്ട്രീയം കലർന്നു. ഉത്തര, ദക്ഷിണ മേഖലാ എ.ഡി.ജി.പിമാരും റേഞ്ച് ഐ.ജിമാരും ഇല്ലാതായതോടെ മേൽനോട്ടത്തിലും പിഴവ്. പൊലീസുകാർ മദ്യപിച്ചു ജോലിക്കെത്തിയാൽ ഉത്തരവാദിത്വം യൂണിറ്റ് മേധാവിക്കായിരിക്കുമെന്നും വീഴ്ച വരുത്തിയാൽ മേലുദ്യോഗസ്ഥനെതിരേ നടപടിയെടുക്കുമെന്നുമാണ് എ.ഡി.ജി.പിയുടെ മുന്നറിയിപ്പ്. പെരുമാറ്റ ദൂഷ്യമുള്ള പൊലീസുകാരെ മേലുദ്യോഗസ്ഥർ തിരിച്ചറിയണം. ലഹരി വിമുക്ത ചികിത്സ ആവശ്യമുള്ള പൊലീസുകാർക്കു അത് നൽകണം. കൗൺസലിംഗും നൽകാം. ലഹരിയിലുള്ള പെരുമാറ്റദൂഷ്യം വച്ചുപൊറുപ്പിക്കില്ല.
ഹൈക്കോടതിയുടെ
മുന്നറിയിപ്പ്
പൊലീസുകാർ ജനങ്ങളോട് മര്യാദയോടെ പെരുമാറണമെന്നും ഇല്ലെങ്കിൽ ഉന്നത ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. പൊലീസിന്റെ ‘എടാ, എടീ’ വിളികൾ വേണ്ടെന്നും ഉത്തരവിട്ടിരുന്നു.
ഭാഷ മാന്യമാവണം
എല്ലാ റാങ്കിലെയും ഉദ്യോഗസ്ഥർ മാന്യമായ ഭാഷ ഉപയോഗിക്കണം. സഭ്യേതര പദപ്രയോഗം പാടില്ല. പരാതിക്കാരോട് സഹാനുഭൂതിയോടെ പെരുമാറണം.മോശമായി പെരുമാറിയെന്ന് പരാതിയുണ്ടായാൽ നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം പൊലീസുകാർക്കായിരിക്കും. മോശമായ പെരുമാറ്റം ജനങ്ങളിൽ വെറുപ്പും അവജ്ഞയും ഉണ്ടാക്കും. അവസാന ആശ്രയമായി പൊലീസ് സ്റ്റേഷനുകളെ സമീപിക്കുന്ന സാധാരണക്കാരുടെ വേദന മനസിലാക്കണം.
(ഡി.ജി.പി നേരത്തേ പുറത്തിറക്കിയ സർക്കുലറിൽ നിന്ന്)
ഇവർ താൻടാ പൊലീസ്
നെടുമ്പാശേരിയിൽ മദ്യലഹരിയിൽ സ്ത്രീകളെ അടക്കം രാത്രിയിൽ ചൂരലിന് അടിച്ച
എസ്.ഐ സസ്പെൻഷനിൽ
പിറവത്ത് വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ച രണ്ട് പൊലീസുകാർ സസ്പെൻഷനിൽ.
സൈഡ് കൊടുക്കാത്തതിന് കോഴിക്കോട് നടക്കാവ് എസ്.ഐ യുവതിയെ മർദ്ദിച്ചു.
സ്‌കൂട്ടർ യാത്രക്കാരിയോട് മോശമായി പെരുമാറി, ലൈസൻസ് തട്ടിയെടുത്ത കുളത്തൂപ്പുഴ എസ്.ഐ സസ്‌പെൻഷനിലായി.
ജനങ്ങളോട്
മാന്യമായേ പെരുമാറാവൂ
ബലപ്രയോഗം പാടില്ല
തട്ടിക്കയറരുത്
പക്ഷപാതം വേണ്ട
പരാതി തള്ളരുത്
സ്ത്രീസുരക്ഷയ്ക്ക് മുൻഗണന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |