കറാച്ചി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന ചീത്തപ്പേര് പാകിസ്ഥാന് മാത്രം സ്വന്തമാണ്. ഭീകരതയെ കയറ്റുമതി ചെയ്യുന്ന രാജ്യം എന്നാണ് ലോകരാജ്യങ്ങൾക്കിടയിൽ പാകിസ്ഥാൻ അറിയപ്പെടുന്നതുതന്നെ. അടുത്ത കാലംവരെ, ഇങ്ങനെ കയറ്റുമതി ചെയ്യുന്ന ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഇര ഇന്ത്യയായിരുന്നു. എന്നാൽ നരേന്ദ്രമോദി സർക്കാർ സർജിക്കൽ സ്‌ട്രൈക്കുപോലുള്ള ശക്തമായ നടപടികൾ സ്വീകരിച്ചതോടെ അല്പം പിന്നോട്ട് പോയി.
ലോകത്ത് ഭിക്ഷക്കാരെ കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന ദുഷ്‌പേരാണ് പാകിസ്ഥാന് ഒടുവിൽ സ്വന്തമായിരിക്കുന്നത്. ഇത്തരത്തിലൊരു ആരോപണം രാജ്യത്തിനുള്ളിൽ നിന്നാണ് ഉയർന്നുവന്നതെന്നാണ് ഏറെ കൗതുകകരം. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കാണ് പാകിസ്ഥാനിൽ നിന്നുള്ള ഭിക്ഷക്കാർ കൂടുതലായി എത്തുന്നത്. ഇറാക്കിലും സൗദിയിലും ജയിലിൽ കഴിയുന്ന യാചകരിൽ തൊണ്ണൂറുശതമാനത്തിലേറെ പാകിസ്ഥാനിൽ നിന്നുള്ളവരാണ്. ഇത്തരക്കാരുടെ ഒഴുക്ക് തടയാൻ നടപടി സ്വീകരിക്കണമെന്ന കർശന നിർദ്ദേശമാണ് ഇരുരാജ്യങ്ങളും പാകിസ്ഥാന് നൽകിയിരിക്കുന്നത്. മക്കയിലെ ഗ്രാൻഡ് മോസ്കിൽ നിന്ന് പിടികൂടിയ പോക്കറ്റടിക്കാരിൽ ഭൂരിഭാഗവും പാകിസ്ഥാനികളായിരുന്നു. ഇത് കനത്ത നാണക്കേടാണ് പാകിസ്ഥാന് ഉണ്ടാക്കിയത്. അവിടെനിന്ന് നിന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള വിമാനങ്ങൾ പലപ്പോഴും യാചകരെക്കൊണ്ട് നിറയുമെന്ന് ഓവർസീസ് പാകിസ്ഥാനികളുടെ സെക്രട്ടറി സീഷൻ ഖൻസാദ പറഞ്ഞു.
പത്ത് ലക്ഷത്തോളം പാകിസ്ഥാനികൾ വിദേശരാജ്യങ്ങളിൽ താമസിക്കുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇതിൽ ഗണ്യമായൊരുവിഭാഗം ഭിക്ഷാടനത്തിലാണ് ഏർപ്പെടുന്നത്. തീർത്ഥാടക വിസയിലാണ് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ഇവർ പോകുന്നത്. തുടർന്ന് അവിടെ ഭിക്ഷയെടുക്കൽ തുടങ്ങുന്നു. പലപ്പോഴും ഇത്തരക്കാർ വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ വെല്ലുവിളിയുണ്ടാക്കുന്നുണ്ട്. ഭിക്ഷ കാര്യമായി കിട്ടും എന്നതാണ് ഭിക്ഷാടനത്തിന് ഗൾഫ് രാജ്യങ്ങൾ തിരഞ്ഞെടുക്കാൻ കാരണം.
രാജ്യത്തെ സാമ്പത്തിക നില തകർന്ന് തരിപ്പണമായതാണ് കൂടുതൽ പാകിസ്ഥാനികളെ തെരുവിലേക്ക് ഇറക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് രാജ്യത്തെ ദാരിദ്ര്യം 39.4 ശതമാനമായി ഉയർന്നു. അവശ്യ സാധനങ്ങൾക്കൊക്കെ കടുത്ത വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. ലോകബാങ്കിന്റെ വായ്പ കിട്ടാനായാണ് ഇന്ധന വിലക്കയറ്റമുൾപ്പടെയുള്ള രാജ്യത്ത് നടപ്പാക്കിയത്. എന്നാൽ ഇത് കൂനിന്മേൽ കുരുപോലെയായി.
നേരത്തേ ചൈനയിലേക്ക് പാകിസ്ഥാൻ കഴുതകളെ കയറ്റി അയച്ചിരുന്നു. കഴുകളുടെ എണ്ണം കാര്യമായി കൂടിയതോടെയായിരുന്നു ഇത്. ലോകത്ത് ഏറ്റവും കൂടുതൽ കഴുതകളുള്ള മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാൻ. ലൈംഗിക ഉത്തേജക മരുന്നുകൾ ഉൾപ്പടെയുള്ളവ ഉണ്ടാക്കാനായി കഴുതയുടെ തോലും പാലുമാെക്കെ ഉപയോഗിക്കാറുണ്ട്. ഇത് മനസിലാക്കിയാണ് കഴുതകളെ കൂട്ടത്തോടെ ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. പക്ഷേ, അത് കാര്യമായി വിജയിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |