SignIn
Kerala Kaumudi Online
Sunday, 06 October 2024 4.41 PM IST

മാലേയം മാറോടലിഞ്ഞു.....,​ നാടൻ വേഷത്തിൽ തിളങ്ങി ഹണി റോസ്,​ വീഡിയോ വൈറൽ

Increase Font Size Decrease Font Size Print Page
d

മലയാളത്തിലും തമിഴ് ,​ തെലുങ്ക് ഭാഷകളിലും സജീവമായ താരമാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം നടത്തിയ ഹണി സോഷ്യൽ മീഡിയയിലും സജീവമാണ്,​ ഫോട്ടോഷൂട്ട് ചിത്രങ്ങളുടെയും ഉദ്ഘാടന പരിപാടികളുടെയും പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ട്രീവാൻഡ്രം ലോഡ്‌ജ്,​ കനൽ,​ അവരുടെ രാവുകൾ,​ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്,​ ചങ്ക്സ്,​ ഇട്ടിമാണി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ,​ മോഹൻലാലിനൊപ്പം മോൺസ്റ്റർ എന്ന ചിത്രത്തിലും താരം എത്തി. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത റാണിയാണ് ഹണിയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സമീപകാലത്ത് ബാലയ്യയോടൊപ്പം വീരസിംഹ റെഡ്ഡിയിലൂടെ തെലുങ്ക് സിനിമയിലും ഹണി ചുവടുറപ്പിച്ചു.

View this post on Instagram

A post shared by Honey Rose (@honeyroseinsta)

ഫോട്ടോഷൂട്ടുകളുടെയും ഉദ്ഘാടന പരിപാടികളുടെയും പേരിൽ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണങ്ങൾക്കും ഹണി റോസ് ഇരയായിട്ടുണ്ട്. എന്നാൽ വിമർശനങ്ങളെ താരം സധൈര്യം നേരിടാറുണ്ട്,​ ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കസവുമുണ്ടും ഇളംചുനവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ച് നാടൻ ലുക്കിലാണ് താരം എത്തുന്നത്. മാലേയം മാറോടലിഞ്ഞും എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ബാൽജിത്ത് ബി.എം ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നാടൻ വേഷത്തിലും താരം അതിസുന്ദരിയാണെന്നാണ് ആരാധകർ കമന്റു ചെയ്യുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HONEYROSE, HONEY ROSE, HONEY ROSE PHOTOSHOOT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.