ഭുവനേശ്വർ: ടൈംസ് ഹയർ എഡ്യുക്കേഷൻ വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ 2024-ൽ ഇടംനേടിയ 91 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കെ.ഐ.ഐ.ടി യൂണിവേഴ്സിറ്റി (കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ടെക്നോളജി) രാജ്യത്തെ ആറാമത്തെ മികച്ച യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒഡീഷയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഗുണനിലവാരമുള്ള അദ്ധ്യാപനം, ഗവേഷണ പ്രവർത്തനങ്ങൾ, സ്ഥിരമായ ഉയർച്ച എന്നിവ മുൻനിർത്തി യൂണിവേഴ്സിറ്റിയുടെ ആഗോള റാങ്കിംഗ് 601-800 ആണ്. കെ.ഐ.ഐ.ടി , കെ.ഐ.എസ്.എസ് സ്ഥാപകൻ ഡോ. അച്യുത സാമന്തയുടെ പരിശ്രമ ഫലമാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ യൂണിവേഴ്സിറ്റി ആഗോള പ്രശസ്തി നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |