കോഴിക്കോട് : ആർ.ജെ.ഡിയിൽ എൽ.ജെ.ഡി ലയിക്കുന്നതിനെക്കുറിച്ച് ദേശീയനേതൃത്വത്തിൽ നിന്ന് അറിവ് ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട്ട് ചേർന്ന ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റി യോഗത്തിൽ നേതാക്കൾ വ്യക്തമാക്കി.
ആർ.ജെ.ഡി ദേശീയ നേതൃത്വത്തെയും ദേശീയ പ്രസിഡന്റ് ലാലുപ്രസാദ് യാദവിനെയും ഏഴംഗ സംഘം കഴിഞ്ഞയാഴ്ച കണ്ട് ചർച്ച നടത്തിയിരുന്നു.
മുന്നണി രാഷ്ട്രീയം പിന്നീട് തീരുമാനിച്ചാൽ മതിയെന്നാണ് ദേശീയ നേതൃത്വം നിർദ്ദേശിച്ചിട്ടുള്ളത്. കൂടാതെ സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ തത‌്സ്ഥാനത്തു തുടരുമെന്ന ഉറപ്പ് ലഭിച്ചതായും യോഗത്തിൽ വ്യക്തമാക്കി. യു.ഡി.എഫിനോടു ചേർന്നു തന്നെ പ്രവർത്തിക്കാനും തീരുമാനിച്ചു.
ഭാവികാര്യങ്ങൾ തീരുമാനിക്കാനായി ജോൺ ജോൺ, കെ. ടി. ജോസഫ്, യൂസഫലി മടവൂർ, മനോജ് കൊട്ടാരക്കര, ടോമി ജോസഫ്, രാജീവൻ മല്ലിശ്ശേരി എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |