കോവളം: കോട്ടുകാൽക്കോണം എം.സി.എച്ച്.എസ്.എസ് കേരള ബറ്റാലിയൻ എൻ.സി.സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ കോട്ടുകാൽ ഗ്രാമ പഞ്ചായത്തിൽ സോമതീരം ബീച്ചിലെ പ്ലാസ്റ്റിക്, ഖര മാലിന്യങ്ങൾ നിർമ്മാർജനം ചെയ്തു. ക്ലീനിംഗ് പ്രോഗ്രാം കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ് ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ പ്രിൻസിപ്പൽ ശ്രീകുമാരി,എൻ.സി.സി എ.എൻ ഒ.ശ്രീജ, സീനിയർ അദ്ധ്യാപകൻ കുമാർ. വൈ, ഹവിൽദാർ മഹേഷ് കുമാർ എന്നിവർ ക്ലീനിംഗ് പ്രോഗ്രാമിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |