ഉദിയൻകുളങ്ങര : അജയകുമാറിന്റെ അപ്രതീക്ഷിത മരണവാർത്ത കേട്ട് ഞടുക്കം വിട്ടുമാറാതെ അമരവിള കീഴ്ക്കൊക്കൊല്ല ഗ്രാമം. ഇന്നലെ അതിദാരുണമായി അപകടം കവർന്നെടുത്ത അജയകുമാറിനെ അവസാനമായി ഒരു നോക്കുകാണാൾ വന്നുകൂടിയവരെല്ലാം വിതുമ്പിയും പൊട്ടിക്കരയുന്നതുമായ കാഴ്ചകൾ ഹൃദയഭേദകമായിരുന്നു.
ബാല്യകാല വിദ്യാഭ്യാസം പൂർത്തീകരിച്ച അമരവിള എൽ.എം.എസ് സ്കൂളിലെ 1994-ാം ബാച്ചിലെ സഹപാഠികളുടെ റീത്ത് സമർപ്പണം പ്രദേശത്തെ സങ്കടകലാക്കി. അജയകുമാറും ഭാര്യ കൃഷ്ണപ്രിയയും ആരോടും ഒരു വിദ്വേഷവും പുലർത്താത്ത പ്രകൃതക്കാരാണ്. ആർക്കൊപ്പം കൂടുന്നുവോ അവരോടൊപ്പം സ്നേഹിച്ചു പോകാൻ കഴിയുന്ന ഒരു മനസ്സിന് ഉടമയെന്ന് അടുത്ത ചങ്ങാതികൾ പറയുന്നു. ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയയിൽ സജീവമായ അജയകുമാറിന് ചങ്ങാതിമാർ ഒട്ടും കുറവല്ല. ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ഉള്ള ഫ്രണ്ട്സുകളെ അതേപടി നിലനിർത്താനും അവരുടെ ആവശ്യങ്ങൾ എന്തെന്നറിഞ്ഞ് അവരോടൊപ്പം പ്രവർത്തിക്കാനും അജയകുമാർ ഉണ്ടായിരുന്നു.ജീവിതം സന്തോഷിക്കാനുള്ള സന്ദേശമാണ് അജയകുമാറിൽ നിന്നും ലഭിക്കാറുള്ളത്.
ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ്കോളേജിൽ ആയിരുന്നു കോളേജ്പഠനം. 7 സെന്റ് വസ്തുവും അതിനുള്ള ഒരു വീടും മാത്രമാണ് അജയകുമാറിന്റെ സമ്പാദ്യം. വലിയ ആഡംബരങ്ങൾ തേടിയുള്ള യാത്രയേക്കാൾ ലളിത ജീവിതം നയിച്ച് സന്തോഷത്തോടെ കഴിയണമെന്ന പ്രകൃതക്കാരനായിരുന്നു. ഭാര്യ കൃഷ്ണപ്രിയ കൊറിയർ സർവീസിലാണ് മുമ്പ് വർക്ക് ചെയ്തിരുന്നത് ഇപ്പോൾ ഒരു സ്വകാര്യ കൺസ്ട്രഷൻ കമ്പനിയിലെ ജീവനക്കാരിയാണ്.തിരുവനന്തപുരം തമ്പാനൂർ പൊലീസ്സ്റ്റേഷനിൽ നിന്നു കൺട്രോൾ റൂമിൽ എത്തിയിട്ട് ആറുമാസമേ ആകുന്നുള്ളൂ.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |