തുമ്പമൺ: തുമ്പമൺ പഞ്ചായത്ത് 'സ്വച്ഛതാ ഹി സേവാ' ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ പ്രചരണ പ്രവർത്തനങ്ങൾ നടന്നു. എം.ജി ഹൈസ്‌കൂളിൽ നടന്ന പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ നിർവഹിച്ചു. വൈസ് പ്രസിഡന്റ് തോമസ് ടി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപൊലീത്ത കുട്ടികൾക്ക് ശുചിത്വ സന്ദേശം നല്കി. ബീന വർഗീസ്, അഡ്വ. രാജേഷ്, ഗീത റാവു, ജയൻ എസ്., ഗിരീഷ് കുമാർ, മോനി ബാബു, മറിയാമ്മ ബിജു, അമ്പിളി കെ. കെ., ഷിനു മോൾ ഏബ്രഹാം, കുമാരി ചിഞ്ചു ഡി., പവിത്രൻ കെ.സി. എ.,ഷാജു പി.എ,വി.ഇ.ഒ നിസ്സാമ്മുദീന് എസ്., രാശിമോൾ കെ. എസ്., ഹെൽത്ത് ഇൻസ്‌പെക്ടർ ആശ, വിവിധ സ്‌കൂളുകളിലെ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, അദ്ധ്യാപകർ എന്നിവർ പ്രസംഗിച്ചു. വിവിധ സ്‌കൂളിൽ ശുചിത്വ പ്രതിജ്ഞ നടത്തി. സെന്റ് പോൾസ് സ്‌കൂളിൽ ശുചിത്വ പ്രതിജ്ഞയ്ക്ക് ശേഷം ശുചിത്വ സന്ദേശ റാലി നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |