ഇടുക്കി: പിതാവും മക്കളും ഷോക്കേറ്റ് മരിച്ചു. ഇടുക്കി കൊച്ചറയിൽ ചെമ്പകശ്ശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പുല്ല് ചെത്താൻ പോയ ഇവർക്ക്, പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മൂന്ന് പേരുടെയും മൃതദേഹങ്ങൾ ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അടുത്തിടെ കന്യാകുമാരിയിലും ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചിരുന്നു. ആറ്റൂർ സ്വദേശി ചിത്ര (48), മക്കളായ ആതിര (24), അശ്വിൻ (21) എന്നിവരാണ് മരിച്ചത്. വീട്ടിൽ കറണ്ട് പോയതിനെത്തുടർന്ന് ഇരുമ്പ് തൊട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയപ്പോഴാണ് അശ്വിന് ഷോക്കേറ്റത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും സഹോദരിക്കും ഷോക്കേൽക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |