തെന്നിന്ത്യൻ താരങ്ങളായ വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി. ഇറ്റലിയിലെ ടസ്കാനിയയിൽ ബുധനാഴ്ചയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ സഹോദരൻ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുൺ രാംചരൺ, അല്ലു അർജുൻ, പിതാവ് അല്ലു അരവിന്ദ്, സായി ധരം തേജ്, പഞ്ചാ വൈഷ്ണവ് തേജ് തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. നവംബർ അഞ്ചിന് ഹൈദരാബാദിൽ വിവാഹ വിരുന്ന് നടക്കും,
.. And thus they embarked together on a new love filled journey 💕
Starry Wishes for the Newest Star Couple ! 😍🤗@IAmVarunTej @Itslavanya pic.twitter.com/ognVfZ93Iv
2017ലാണ് വരുണും ലാവണ്യയും പ്രണയത്തിലാകുന്നത്. മിസ്റ്റർ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അന്തരീക്ഷം എന്ന ചിത്രത്തിലും ഇവർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദിൽ വരുൺ തേജിന്റെ വീട്ടിൽ ജൂണിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. വിവാഹചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു, ക്രീം ഗോൾഡ് കളർ ഷെർവാണി ധരിച്ചാണ് വരുൺ എത്തിയത്. കാഞ്ചിപുരം സിൽക്ക് സാരിയിലായിരുന്നു ലാവണ്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |