തിരുവനന്തപുരം: ആശാവർക്കർമാർക്കും 108 ആംബുലൻസുകൾ ഓടിക്കാനും ചെലവ് നൽകുന്ന ദേശീയ ആരോഗ്യമിഷന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 50കോടി കൂടി സംസ്ഥാന ധനവകുപ്പ് അനുവദിച്ചു. മരുന്നുവാങ്ങാൻപോലും കഴിയാതെ പ്രതിസന്ധി കടുത്തത് കണക്കിലെടുത്താണിത്. നേരത്തെ സംസ്ഥാനവിഹിതം 228കോടിയും കേന്ദ്രവിഹിതത്തിന്റെ അഡ്വാൻസായി 186.66കോടിയും നൽകിയിരുന്നു. നടപ്പ് സാമ്പത്തികവർഷം 371കോടിയാണ് കേന്ദ്രവിഹിതം. നാലുഗഡുക്കളായി നൽകുമെന്നായിരുന്നു അറിയിപ്പ്.എന്നാൽ ഏപ്രിൽ മുതൽ ഇതുവരെ ഒരുരൂപാപോലും കിട്ടിയില്ല. ഇതോടെ ദേശീയ ആരോഗ്യമിഷന്റെ പ്രവർത്തനം സ്തംഭിക്കുന്ന സ്ഥിതിയിലെത്തി.കേന്ദ്രവിഹിതം ഉടൻ നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |