SignIn
Kerala Kaumudi Online
Friday, 15 May 2026 4.36 PM IST

'ഉടൻ 50,000 രൂപ ട്രാൻസ്ഫർ ചെയ്യണം'; തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേരിൽ വ്യാജൻ, മുന്നറിയിപ്പ്

fake

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ പേരിൽ വ്യാജ അക്കൗണ്ടിൽ സന്ദേശം അയക്കുന്നതായി പരാതി. കളക്ടർ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. തന്റെ പേരിൽ ആൾമാറാട്ടം നടത്തി വാട്‌സ്ആപ്പിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ വ്യാജ അക്കൗണ്ടിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ അക്കൗണ്ട് അംഗീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നതിൽ നിന്ന് ജാഗ്രത പാലിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു. വ്യാജ അക്കൗണ്ടിന്റെ ചിത്രങ്ങളും നമ്പറും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

തിരുവനന്തപുരം ജില്ലാ കളക്ടർ ശ്രീ.ജെറോമിക് ജോർജ്ജ് ഐ.എ.എസ് എന്ന പേരിൽ ആൾമാറാട്ടം നടത്തി വാട്‌സ്ആപ്പിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വ്യാജ അക്കൗണ്ടിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ അക്കൗണ്ട് അംഗീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നതിൽ നിന്ന് ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിക്കുന്നു.

അടുത്തിടെ ഇത്തരത്തിൽ നിരവധി ഓൺലെെൻ തട്ടിപ്പുകൾ നടക്കുന്നുണ്ട്. കുറച്ച് ദിവസം മുൻപ് തലസ്ഥാനത്ത് പാഴ്സലിന്റെ പേരിൽ ഓൺലെെൻ സംഘം തട്ടിയത് രണ്ടേകാൽ കോടി രൂപയാണ്. പൊലീസ് തന്നെയാണ് ഇക്കാര്യം അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ച പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘം സജീവമാണെന്ന് പൊലീസ് അറിയിച്ചിരുന്നു.

നിങ്ങളുടെ പേരിൽ വന്ന പാഴ്സലിൽ എം ഡി എം എ കണ്ടെത്തിയതായി പറഞ്ഞ് പണം തട്ടുന്നു. കൂടാതെ ഇത്തരം കോൾ വന്നാൽ ഉടൻ തന്നെ 1930 എന്ന സൈബർ പോലീസിന്റെ ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട് വ്യക്തത വരുത്തുകയും പരാതി നൽകുകയും ചെയ്യണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FAKE, JEROME GEORGE, TRIVANDRUM COLLECTOR, FB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA