കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഉണ്ച് വകമാറ്റിയെന്ന ഹർജിയിൽ ലോകായുക്ത ഫുൾ ബെഞ്ച് നാളെ വിധി പറയും. നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മൂന്നംഗ ബെഞ്ച് വിധി പറയുക.ചട്ടം ലഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി ഫയൽ ചെയ്ത ഹർജിയിലാണ് വിധി പറയുക.
മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെ കേസ് ഫുൾ ബെഞ്ചിന് വിട്ടിരുന്നു. വിധി പറയുന്നതിൽ നിന്ന് ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന്റെയും ബാബു മാത്യു പി. ജോസഫിനെ.യും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർ.എസ്. ശശികുമാറിന്റെ ഇടക്കാല ഹർജിയും തിങ്കളാഴ്ത പരിഗണിക്കും, . .2018ലാണ് ഹർജി ഫയൽ ചെയ്തത് 2019ൽ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങൾക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ച ശേഷമാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |