കോഴിക്കോട്: വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്നാരോപിച്ച് അദ്ധ്യാപികയ്‌ക്കെതിരെ പരാതി നൽകിയതിൽ ക്ഷുഭിതനായ ഭർത്താവ് സ്റ്റാഫ് മീറ്റിംഗിൽ അതിക്രമിച്ചുകയറി അദ്ധ്യാപകരെ മർദ്ദിച്ചെന്ന് പരാതി. മൂന്ന് അദ്ധ്യാപികമാരുൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ
എരവന്നൂർ യു.പി സ്‌കൂളിലെ അദ്ധ്യാപികയായ പി.പി. സുപ്രീനയുടെ ഭർത്താവും കുരുവട്ടൂർ പോലൂർ യു.പി സ്‌കൂൾ അദ്ധ്യാപകനുമായ ഷാജിക്കെതിരെ കാക്കൂർ പൊലീസ് കേസെടുത്തു. പരിക്കേറ്റ അദ്ധ്യാപകർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച വൈകിട്ട് നാലിന് നരിക്കുനി എരവന്നൂർ യു.പി സ്‌കൂളിലായിരുന്നുസംഭവം. ഷാജിയുടെ മൊഴിയെടുത്ത ശേഷമേ കൂടുതൽ വിവരം പറയാൻ കഴിയൂവെന്ന് കാക്കൂർ സി.ഐ എം. സനൽരാജ് പറഞ്ഞു.
അദ്ധ്യാപിക വിദ്യാർത്ഥിയുടെ മുഖത്തടിച്ചു
സുപ്രിയ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് കാണിച്ച് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. അതിനിടെ തന്റെ ക്ലാസിലെ കുട്ടിയെ മർദ്ദിച്ചുവെന്ന് കാണിച്ച് മറ്റൊരദ്ധ്യാപകനും ഇവർക്കെതിരെ ചൈൽഡ് ലൈനിലും പൊലീസിനും പരാതി നൽകി. വിഷയം സ്റ്റാഫ് മീറ്റിംഗിൽ ചർച്ച ചെയ്യുന്നതിനിടെയാണ് ഷാജി യോഗം നടക്കുന്ന മുറിയിൽ അതിക്രമിച്ചുകയറിയത്. തുടർന്ന് കണ്ണിൽ കണ്ടവരെയെല്ലാം മർദ്ദിച്ചെന്നും പ്രധാനാദ്ധ്യാപകനായ കെ. ഉമ്മർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |