ഒന്നാം സെമസ്റ്റർ ബി.എ സി.ബി.സി.എസ്.എസ് (മേഴ്സിചാൻസ് - 2010, 2011, 2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം) (റഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2019, 2018 അഡ്മിഷൻ) പരീക്ഷാടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബി കോം ജനുവരി 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ ഏഴ്) 23നകം ഹാജരാകണം.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.എസ് സി ഇലക്ട്രോണിക്സ് (സി.ബി.സി.എസ്.എസ് 2009-12 അഡ്മിഷൻ സെമസ്റ്റർ ഇംപ്രൂവ്മെന്റ്, മേഴ്സി ചാൻസ് ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ ഏഴിന് പെരുമ്പാവൂർ ജയഭാരത് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ എം.എസ് സി ബയോടെക്നോളജി (2012-18 അഡ്മിഷൻ സപ്ലിമെന്ററിയും മേഴ്സി ചാൻസും) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നും രണ്ടും സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ സംസ്കൃതം ജനറൽ, സംസ്കൃത സ്പെഷ്യൽ (ന്യായ, സാഹിത്യ, വേദാന്ത, വ്യാകരണ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.കോം എൽ എൽ.ബി (ഓണേഴ്സ് 2019 അഡ്മിഷൻ റഗുലർ, 2018 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ എൽ.ബി (ഓണേഴ്സ് 2015,2016,2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല വാർത്തകൾ
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്ന്റ്) പരീക്ഷാഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ 28 വരെ സ്വീകരിക്കും.
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഡിസംബർ 11ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.സി.എ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് മേഴ്സി ചാൻസ് ഉൾപ്പെടെ) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രൊഫോർമ സമർപ്പിക്കണം
സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ, 2009 മുതൽ 2013 വരെയുള്ള കാലയളവിൽ പ്രവേശനം നേടിയ മേഴ്സി ചാൻസ് പരീക്ഷാർത്ഥികൾ നിശ്ചിത പ്രൊഫോർമ, സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് 30ന് മുമ്പായി സർവകലാശാലയിൽ സമർപ്പിക്കണം. പ്രൊഫോർമ സമർപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ പിന്നീട് മേഴ്സി ചാൻസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇവർ പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷമേ പരീക്ഷാഫീസ് അടയ്ക്കേണ്ടതുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |