SignIn
Kerala Kaumudi Online
Saturday, 27 July 2024 8.21 AM IST

സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറി, സംഘപരിവാറിന്റെ പ്രശ്‌നമാണതെന്ന് സംവിധായകൻ കമൽ

kamal

കൊല്ലം: ഇന്ത്യയുടെ പേര് ഭാരതമാക്കണമെന്ന് നിർദേശിച്ച മനുഷ്യനെപ്പോലെ അശ്ളീലമായി, ലജ്ജിക്കേണ്ട കലാകാരനായി സഹപ്രവർത്തകനായ സുരേഷ് ഗോപി മാറിയതിൽ ലജ്ജയുണ്ടെന്ന് സംവിധായകൻ കമൽ. തന്റെ നാടിനെയും മാതാപിതാക്കളെയും തള്ളിപ്പറയുകയാണ് എന്ന് മറന്നുകൊണ്ട് അടുത്ത ജന്മത്തിൽ തനിക്ക് ബ്രാഹ്മണനായി ജനിക്കണമെന്നാണ് കൊല്ലംകാരനായ സുരേഷ് ഗോപി പറഞ്ഞതെന്നും അദ്ദേഹത്തെ നയിക്കുന്ന സവർണബോധമാണ് അതിന് കാരണമെന്നും കമൽ വിമർശിച്ചു. കൊല്ലത്ത് എൻ ജി ഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സുരേഷ് ഗോപിയുടെ ഉള്ളിൽ അപരമത വിദ്വേഷവും അപരജാതി വിദ്വേഷവും അത്രമേൽ ആയിക്കഴിഞ്ഞു. ഇതാണ് സംഘപരിവാറിന്റെ പ്രശ്നം. അതിലേയ്ക്ക് ഇറങ്ങിയില്ലെങ്കിൽ ഒരുപക്ഷേ ഭീമൻ രഘുവിനെപ്പോലെ അദ്ദേഹം എഴുന്നേറ്റ് നിന്ന് ഭക്തി കാണിക്കും. പിണറായി വിജയന്റെ മുന്നിൽ ഭക്തി കാണിക്കുന്നത് ശരിയല്ല, അത് അശ്ലീലമാണെന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ല, കാരണം അദ്ദേഹം കുറേക്കാലം മറ്റേ പാളയത്തിലായിരുന്നു. കലാകാരന്മാരുടെ ഇത്തരത്തിലെ അഭിപ്രായ പ്രകടനങ്ങൾ കാണുമ്പോൾ ലജ്ജ തോന്നുകയാണ്.

ഇതൊക്കെയാണ് പുതിയ കാലഘട്ടത്തെ നയിക്കുന്നത്. ഇതല്ല നമ്മുടെ ഇന്ത്യയെന്ന് പുതിയ തലമുറ മനസിലാക്കണം. ഗാന്ധിയും നെഹ്റുവും അംബേദ്‌കറുമൊക്കെ നമുക്ക് സംഭാവന ചെയ്ത ഇന്ത്യയുണ്ട്. അത് കാത്തുസൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം നമുക്കുണ്ട്'- കമൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIRE3CTOR KAMAL, SURESHGOPI, BHEEMAN REGHU
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.