പാലക്കാട്: കലോത്സവത്തിലെ സമ്മാനദാനച്ചടങ്ങിനിടെ രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ കൂട്ടയടി. ബുധനാഴ്ച രാത്രി പാലക്കാട് മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവ വേദിയിലാണ് പടക്കം പൊട്ടിയതിനെ തുടര്‍ന്നുള്ള സംഭവം. സദസ്സിലും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കടുത്തും പടക്കം പൊട്ടിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൂട്ടയടി നടന്നത്.
സംഘര്‍ഷം നിയന്ത്രിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സംഘാടകര്‍ രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് പൊലീസിന് ഇടപെടേണ്ടി വന്നത്. ആരാണ് പടക്കം പൊട്ടിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. അതേസമയം, കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എംഇഎസ് സ്‌കൂളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കല്ലടി സ്‌കൂളുമാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഈ രണ്ട് സ്‌കൂളുകളുമാണ് പടക്കം പൊട്ടിക്കലിന് പിന്നിലെന്നാണ് പൊലീസും രക്ഷിതാക്കളും അദ്ധ്യാപകരും നടത്തുന്ന പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |