ന്യൂഡൽഹി: കേരളീയം പരിപാടിയിൽ ഗോത്ര വിഭാഗങ്ങളെ കാഴ്ചവസ്തുവാക്കിയെന്ന പരാതി ദേശീയ പട്ടികവർഗ കമ്മിഷൻ അന്വേഷിക്കും. ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനകം സംഭവത്തിലെ വസ്‌തുതകളടക്കം വ്യക്തമാക്കി മറുപടി നൽകണം. വീഴ്ച വരുത്തിയാൽ സമൻസ് അയയ്ക്കും. അങ്ങനെയെങ്കിൽ ഉദ്യോഗസ്ഥർ നേരിട്ടോ, പ്രതിനിധി മുഖേനയോ കമ്മിഷന് മുമ്പാകെ ഹാജരാകേണ്ടിവരും. യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജിന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരം കനകക്കുന്നിൽ കേരള ഫോക്‌ലോർ അക്കാഡമി ഒരുക്കിയ ആദിമം ലിവിംഗ് മ്യൂസിയത്തിൽ പരമ്പരാഗത വേഷം കെട്ടിച്ച് ആദിവാസി വിഭാഗത്തെ പ്രദർശന വസ്‌തുവാക്കിയെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |