കണ്ണൂർ: മാഹി- തലശ്ശേരി ബൈപ്പാസ് ഉടൻ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നവകേരള സദസിന്റെ ഭാഗമായി കണ്ണൂരിലെത്തിയ മന്ത്രി ബൈപ്പാസിലൂടെ പ്രഭാത സവാരി നടത്തിയ ശേഷം സമൂഹ മാദ്ധ്യമത്തിലൂടെയാണ് പാത ഉടൻ തുറന്നു കൊടുക്കുമെന്ന വിവരം പങ്കുവച്ചത്.
2015ൽ ഉപേക്ഷിക്കപ്പെട്ട പദ്ധതിയാണ് കാസർകോട്- തിരുവനന്തപുരം ദേശീയപാതാ വികസനം. യു.ഡി.എഫ് കാലത്ത് ആവശ്യമായ സഹകരണമില്ലാത്തതിനാൽ എൻ.എച്ച്.ഐ കേരളത്തിൽ നിന്ന് ഓഫീസ് പൂട്ടിപ്പോയി. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രശ്നം. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഭൂമിയേറ്റെടുക്കലിന് 25 ശതമാനം പണം അതായത് 5,600 കോടി രൂപ സംസ്ഥാനം വഹിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി യാഥാർത്ഥ്യമായത്. മുഖ്യമന്ത്രി മുൻകൈ എടുത്തു. മാഹി ബൈപ്പാസ് ഗതാഗത മേഖലയിലെ വലിയ മാറ്റത്തിന് കാരണമാകും. വടകരയിൽ നിന്ന് തലശ്ശേരിയിലെത്താൻ ഇനി 15 മിനുട്ട് മതി. പദ്ധതി യാഥാർത്ഥ്യമാകാൻ ഒരുമിച്ചു നിന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |