തിരുവനന്തപുരം: കൃഷിവകുപ്പിന് പൊതു ആസ്ഥാന മന്ദിരം രൂപീകരിക്കുന്നതിന് സർക്കാർ 30 കോടി രൂപ അനുവദിച്ചു. ഇതിലൂടെ കൃഷി വകുപ്പിനെയും അനുബന്ധ ഏജൻസികളെയും ആധുനികവത്കരിച്ച് ഓഫീസ് സംവിധാനങ്ങൾ ഒരു കുടക്കീഴിലാക്കും.
കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ ആനയറയിലെ കാർഷിക നഗര മൊത്തവ്യാപാര കേന്ദ്രം പ്രവർത്തിക്കുന്നിടത്തെ ഒരേക്കറിലാണ് നിർമ്മാണം. കർഷകർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും ഏകീകൃത അഡ്മിനിസ്ട്രേറ്റീവ് ഹബായി പ്രവർത്തിക്കാനും പൊതു ആസ്ഥാനത്തിന് കഴിയുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |